ഞൊടിയിടയിൽ തയ്യാറാക്കാം കിടിലന്‍ താറാവ് മപ്പാസ്

tharav mapas

ചേരുവകള്‍

താറാവ്

വെളിച്ചെണ്ണ – 2-3 ടേബിള്‍ സ്പൂണ്‍

സവാള – 2

പച്ചമുളക് – 3

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍

കറിവേപ്പില -ആവശ്യത്തിന്

തക്കാളി – 1
മല്ലി പൊടി – 5 ടീസ്പൂണ്‍

മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍

ഗരം മസാല പൊടി -1 ടീസ്പൂണ്‍

കുരുമുളക് പൊടി -1 ടീസ്പൂണ്‍

വിനാഗിരി – 3 ടേബിള്‍ സ്പൂണ്‍

കശുവണ്ടി – 10 എണ്ണം

തേങ്ങാപാല്‍ (രണ്ടാം പാല്‍ )- 3/4 കപ്പ്

തേങ്ങാപാല്‍ (കട്ടിയുള്ള ഒന്നാംപാല്‍ )-3/4 കപ്പ്

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ

ചുവന്നുള്ളി

കറിവേപ്പില

tharav

 തയ്യാറാക്കുന്ന വിധം

താറാവ് മുറിച്ച് കഴുകിയെടുത്തതിന് ശേഷം 1/2 മണിക്കൂര്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കി വച്ച്, വീണ്ടും നന്നായി കഴുകിയെടുക്കുക.
ശേഷം പകുതി ഗരം മസാല പൊടിയും കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും കറിവേപ്പില യും ചേര്‍ത്ത് കുക്കറില്‍ 3 വിസില്‍ വേവിക്കുക.പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും ഇട്ട് വഴന്നുവരുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.

കറിവേപ്പിലയും മല്ലി പൊടിയും ബാക്കിയുള്ള മഞ്ഞള്‍പൊടിയും ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് മൂത്തുവരുമ്പോള്‍ തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.തക്കാളി വഴന്ന് കഴിയുമ്പോള്‍ വേവിച്ചുവച്ച താറാവ് കഷണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കുക.

തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് 20 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
ശേഷം കശുവണ്ടി കുതിര്‍ത്ത് അരച്ച് വച്ചത് ചേര്‍ത്ത് കറി അത്യാവശ്യം കുറുകിവരുമ്പോള്‍ ഒന്നാം തേങ്ങാപ്പാല്‍ ചേര്‍ത്ത്, തിളയ്ക്കുമ്പോള്‍ വാങ്ങാം.വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിക്കു

 

Tags