കിടിലൻ ബീറ്റ്‌റൂട്ട് ഹൽവ തയ്യാറാക്കാം, വെറും അഞ്ച് ചേരുവകൾ കൊണ്ട്

beetroot halwa

ചേരുവകൾ

മെെദ 5 സ്പൂണ്‍
നെയ്യ് ആവശ്യത്തിന്
ബീറ്റ്‌റൂട്ട് ജ്യൂസ് 1 വലിയ കപ്പ്
തേങ്ങ അര കപ്പ് നെയ്യില്‍ വറുത്തത്
പഞ്ചസാര ആവിശ്യത്തിന്

beetroot halva

തയ്യാറാക്കുന്ന  വിധം:

ബീറ്റ്‌റൂട്ട് ജ്യൂസില്‍ മൈദ കുറച്ചു കുറച്ചു ഒഴിച്ചു കലക്കി വയ്ക്കുക. കട്ട ഉണ്ടാവരുത്. അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഇളക്കുക. കട്ടിയുള്ള ഒരു പത്രത്തില്‍ കലക്കിയ മാവ് ഒഴിച്ചു ഇളക്കികൊടുക്കുക. മാവ് തിളയ്ക്കുന്ന സമയം നെയ്യ് അല്പം ചേര്‍ക്കുക. ശേഷം തീ കുറച്ചു വച്ച് ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക. ശേഷം ഒരു പാത്രത്തില്‍ നെയ്യ് തടവി വയ്ക്കുക. അതിലേക്കു തേങ്ങ നെയ്യില്‍ വറുത്തത് ഇടുക. അതിലേക്കു ഹലുവ ഒഴിച്ചു സെറ്റ് ആയതിനു ശേഷം മുറിച്ച് കഴിക്കുക.

Tags