എനർജി ഈന്തപ്പഴ ലഡ്ഡു..

Datesladdu
Datesladdu

ചേരുവകൾ 

ഈന്തപ്പഴം 20  എണ്ണം

എള്ള്   2  ടേബിൾ സ്പൂൺ

കശുവണ്ടി 12  എണ്ണം

ബദാം 12  എണ്ണം

കൊപ്ര ഒരു കഷ്ണം

ഉണക്ക മുന്തിരി 10  എണ്ണം

നെയ്യ് ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

ഈന്തപ്പഴം , കശുവണ്ടി , ബദാം , കൊപ്ര ഇവയെല്ലാം ചെറു കഷ്ണങ്ങൾ ആക്കുക

ചൂടായ ചട്ടിയിൽ എള്ള് വറുക്കുക . എള്ള് പൊട്ടുന്ന ശബ്ദം കേട്ടാൽ ഒരു പ്ലേറ്റിലേക്ക് മാറ്റാം

ഇനി ചട്ടിയിൽ ഒരു സ്പൂൺ നെയ്യൊഴിച്ചു അതിൽ കഷണങ്ങളാക്കിയ ബദാമും കശുവണ്ടിയും മൂപ്പിച്ചു , പ്ലേറ്റിലേക്ക് മാറ്റുക

ഇനി കൊപ്ര ഖനം കുറച്ചു നുറുക്കിയത് ഒരു മിനിറ്റ് വറുക്കാം . നിറമൊന്നും മാറേണ്ട . നെയ്യിൽ മൂപ്പിച്ച സുഗന്ധം വന്നാൽ മതി. ഒന്ന് ചൂടായാൽ കൊപ്ര  പ്ലേറ്റിലേക്ക് മാറ്റാം

ഇനി ചെറു കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഈന്തപ്പഴം ചട്ടിയിലേക്കിട്ട് ചൂടാക്കാം . ഇടയ്ക്കു തവി കൊണ്ട് കുത്തി ഉടച്ചു കൊടുക്കണം . രണ്ടോ മൂന്നോ മിനിട്ടു കഴിയുമ്പോഴേക്കും ഈന്തപ്പഴം കുഴയുന്ന പരുവമാകും . അപ്പോൾ തീ കെടുത്താം.ഇതിലേക്ക് ഉണക്ക മുന്തിരി ചേർത്ത് ഇളക്കി യോജിപ്പിക്കാംഇനി ബാക്കി ഉള്ള ചേരുവകൾ കൂടി ചേർത്ത് ഇളക്കി എടുക്കുക

Tags