കറിവേപ്പില കളയല്ലേ , കിടിലൻ ചമ്മന്തി തയ്യറാക്കാം

curry leavs
curry leavs

ചേരുവകൾ

    കറിവേപ്പില-50 ഗ്രാം
    കുരുകളഞ്ഞ വാളൻ പുളി -30 ഗ്രാം
    ഉലുവ- ഒരു ടേബിൾ സ്പൂൺ
    ചെറു ജീരകം-അര ടീസ്പൂൺ
    കടലപരിപ്പ് -രണ്ട് ടേബിൾ സ്പൂൺ
    കായപ്പൊടി -1/2 ടീസ്പൂൺ
    മുളക്പ്പൊടി-4 ടേബിൾ സ്പൂൺ
    മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
    ശർക്കര പൊടിച്ചത്- 2 ടേബിൾ സ്പൂൺ
    വിനാഗിരി-3 ടേബിൾ സ്പൂൺ
    എള്ളെണ്ണ
    കടുക്
    ഇഞ്ചി
    വെളുത്തുള്ളി
    കാന്താരി മുളക്
    കറിവേപ്പില
    ഉപ്പ്

തയ്യാറാക്കുന്ന വിധം

കറിവേപ്പില കഴുകി ഉണക്കിയെടുക്കണം. ഉണങ്ങിയതിന് ശേഷം മാത്രം ഇലകൾ അടർത്തുക. കുരു കളഞ്ഞ വാളൻ പുളിയിലേക്ക് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തെടുക്കുക.

ചട്ടിയിൽ എള്ളെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉലുവ, ചെറുജീരകം, കടലപ്പരിപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി തൊലി കളഞ്ഞതും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് മുളകുപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ചൂടായായ ശേഷം തീ അണയ്‌ക്കുക. നന്നായി തണുത്ത ശേഷം മിക്സിയിൽ ഈ കൂട്ടും പുളിയും ചേർത്ത് അരച്ചെടുക്കുക.

തുടർ‌ന്ന് വീണ്ടും ചട്ടിയിൽ എള്ളെണ്ണ ഒഴിച്ച് കടുക് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക. കാന്താരി മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്ത് ചൂടാക്കുക. അരച്ചുവച്ച കൂട്ട് ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ ശർക്കര പൊടിച്ചതും വിനാ​ഗിരിയും ചേർ‌ക്കാവുന്നതാണ്.
 

Tags