തൈര് സാദം ഉണ്ടാക്കിയാലോ
Feb 5, 2025, 15:35 IST


ആവശ്യമുള്ളവ
വേവിച്ച് തണുപ്പിച്ച ചോറ് -2 കപ്പ്
തൈര് -2 കപ്പ്
കറിവേപ്പില -2 തണ്ട്
വറ്റല്‍ മുളക് -2 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്, കടുക്, എണ്ണ -ആവശ്യത്തിന്
കായം -കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചോറ് നന്നായി വെന്തശേഷം തണുപ്പിച്ചുവെക്കണം.
തൈര് നന്നായി ഉപ്പുചേര്‍ത്ത് ഉടച്ച് ചോറിലേക്ക് മിക്‌സ് ചെയ്യണം.
പാനില്‍ ഓയില്‍വെച്ച് ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വറുത്തെടുക്കണം.
ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേര്‍ത്ത് വഴറ്റാം.
ഇത് ചോറിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മിക്‌സ് ചെയ്യണം.