പൂരി ക്രിസ്പിയാകാൻ ഇങ്ങനെ വറുത്തെടുക്കൂ

പൂരി ക്രിസ്പിയാകാൻ ഇങ്ങനെ വറുത്തെടുക്കൂ
poori
poori

ചേരുവകൾ

    ഗോതമ്പ് പൊടി- 1 കപ്പ്
    റവ- 1/4 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ/സൺഫ്ലവർ ഓയിൽ- 1 ടീസ്പൂൺ 
    ചൂടുവെള്ളം- ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. അതിലേയ്ക്ക് കാൽ കപ്പ് റവ ചേർക്കാം. ശേഷം ആവശ്യത്തിന് ചെറുചൂടുള്ള വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം.
    പൊടി നന്നായി കുഴച്ച് മാവ് തയ്യാറാക്കാം. 
    ഇടയ്ക്ക് അൽപം നെയ്യോ വെളിച്ചെണ്ണയോ ചേർക്കുന്നത് മാവ് സോഫ്റ്റാകാനും ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും. 
    കുഴച്ച മാവ് 20 മിനിറ്റ് മാറ്റി വയ്ക്കാം. 
    ശേഷം മാവ് ചെറിയ ഉരുളകളാക്കാം. അത് വലിപ്പം കുറച്ച് പരത്തിയെടുക്കാം. 
    അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. 
    വെളിച്ചെണ്ണ ചൂടാകുമ്പോൾ തീ കുറച്ചു വച്ചി പരത്തിയ പൂരി അതിലേയ്ക്ക് ഇട്ട് വറുത്തെടുക്കാം. 
    കുറഞ്ഞ തീയിൽ വേണം പൂരി എണ്ണയിലേയ്ക്കിടാൻ. ഇരുവശങ്ങളും വെന്തിനു ശേഷം ഒരു ടിഷ്യൂ പേപ്പറിലേയ്ക്കു മാറ്റാം. ഇത് പൂരിയിലെ എണ്ണ മയം കുറയ്ക്കുന്നതിന് സഹായിക്കും. 

tRootC1469263">

Tags