ഞൊടിയിടയില്‍ ക്രിസ്പിയായ പൂരിയുണ്ടാക്കാം
Feb 5, 2025, 09:10 IST


ചേരുവകള്‍
ചോറ്
പച്ചമുളക്
ഉപ്പ്
ഗോതമ്പ് പൊടി
റവ
തയ്യാറാക്കേണ്ട രീതി
ഒരു മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവില്‍ ചോറും രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
അത് ഒരു പാത്രത്തിലേക്ക് മാറ്റി ഒന്നര കപ്പ് അളവില്‍ ഗോതമ്പ് പൊടിയും രണ്ട് ടേബിള്‍ സ്പൂണ്‍ റവയും ചേര്‍ത്ത് നല്ല രീതിയില്‍ മിക്‌സ് ചെയ്ത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക
ഓരോ ഉരുളയും വട്ടത്തില്‍ പരത്തി എടുക്കുക. പാനില്‍ എണ്ണ ചൂടാക്കുക
എണ്ണ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ പരത്തി വെച്ച മാവ് ഓരോന്നായി വറുത്തെടുക്കുക.