ചപ്പാത്തിയ്ക്കും പുട്ടിനുമൊപ്പമെല്ലാം കഴിക്കാന്‍ 'കോക്കനട്ട് പൊട്ടറ്റോ എഗ് കറി'

Coconut potato egg curry
ചേരുവകള്‍

    മുട്ട-6
    ഉരുളക്കിഴങ്ങ്-100 ഗ്രാം
    ഉള്ളി-25 ഗ്രാം
    തേങ്ങ-1 കപ്പ്
    നാരങ്ങ-1
    മഞ്ഞള്‍ പൊടി-1/2 ടീസ്പൂണ്‍
    കശുവണ്ടി-10
    പച്ചമുളക്-8
    കടുക് -ആവശ്യത്തിന്
    നെയ്യ്-25 ഗ്രാം
    മല്ലിയില,കറിവേപ്പില-ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ആദ്യം ചെയ്യേണ്ടത് മുട്ടയും ഉരുളക്കിഴങ്ങും വേവ്വേറെ വേവിക്കുക. തൊലി കളഞ്ഞ് വൃത്തിയാക്കി വെയ്ക്കണം.ശേഷം തേങ്ങ നേര്‍മ്മയായി അരച്ചെടുക്കാം.
ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി (അല്ലെങ്കില്‍ എണ്ണയും ഉപയോഗിക്കാവുന്നതാണ്) കടുകിടുക. ഇതിലേയ്ക്ക്
കശുവണ്ടി ചേര്‍ത്ത് സ്വര്‍ണ്ണനിറമാകും വരെ വഴറ്റുക. ഇതിലേയ്ക്ക് ഉള്ളിയും പച്ചമുളകും ചേര്‍ക്കണം. ഉള്ളി നന്നായി വഴറ്റിയെടുത്തശേഷം ഇതില്‍ മഞ്ഞള്‍പൊടി, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ക്കാം. ഇതിലേയ്ക്ക് അരിഞ്ഞ മുട്ട, മുറിച്ച ഉരുളക്കിഴങ്ങും ഇട്ടുകൊടുക്കാം. തേങ്ങ അരച്ചത് ചേര്‍ത്ത് ആവശ്യാനുസരണം വെള്ളമൊഴിച്ച് 10 മിനിറ്റ് നന്നായി വേവിക്കണം.
ചൂടോടെ വിളമ്പാം.


Tags