ചോക്‌ളേറ്റ് സോസ് ഇനി വീട്ടിലുണ്ടാക്കാം

chocolate sauce

ചേരുവകള്‍

    പഞ്ചസാര- മുക്കാല്‍ കപ്പ്
    കൊക്കോ പൗഡര്‍-അര കപ്പ് (മധുരമില്ലാത്തത്)
    പാല്‍- ഒന്നേകാല്‍ കപ്പ്
    കോണ്‍ ഫ്‌ളോര്‍-ഒന്നര സ്പൂണ്‍
    ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
    വാനില എസ്സന്‍സ്-അര ടീസ്പൂണ്‍
    ഉപ്പ്-ഒരു നുള്ള്

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തില്‍ പഞ്ചസാര, കൊക്കോ പൗഡര്‍,മാവ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കട്ടകളില്ലാത്തെ നന്നായി ഇളക്കണം. പാനില്‍ പാല്‍ ചൂടാക്കണം. ഇടത്തരം ചൂടായി വരുമ്പോള്‍ അതിലേയ്ക്ക് ബട്ടര്‍,വാനില എസന്‍സ് ചേര്‍ത്തുകൊടുക്കാം.

ശേഷം ഇതിലേയ്ക്ക് നേരെത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിക്‌സ് കുറച്ചുകുറച്ചായി ഇട്ടു നന്നായി ഇളക്കിക്കൊടുക്കാം.6 മിനിറ്റ് നന്നായി ഇളക്കി കട്ടകളൊന്നും തന്നെയില്ലെന്ന് ഉറപ്പ് വരുത്താം.ശേഷം ഉപ്പ് ചേര്‍ത്ത് തീ അണയ്ക്കാം. കുട്ടികള്‍ക്ക് കൊടുക്കാനുള്ള ചോക്‌ളേറ്റ് സോസ് റെഡിയായി.

Tags