കപ്പലണ്ടി മിട്ടായി തയ്യാറാക്കാം
കപ്പലണ്ടി മിട്ടായി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്… ഇപ്പോഴും ഒരു കപ്പലണ്ടി മിട്ടായി കിട്ടിയാല്‍ തല്ലിട്ടു കഴിക്കുന്നവരാണ് ഞങ്ങള്‍ അതിന്മ്റെ രുചി ഒന്ന് വേറെതന്നെയാണ് … കടകളില്‍ ഒക്കെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന ഈ കപ്പലണ്ടി മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട് അല്ലെ.. സ്വാദ് മാത്രമല്ല ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സ്വീറ്റ് ആണിത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം …ഇത് തയ്യാറാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ളത്
നിലകടല/കപ്പലണ്ടി 250 ഗ്രാം (വറുത്ത് തൊണ്ട് കളഞ്ഞത്)
ശർക്കര പാവ് കാച്ചിയത് 250 ഗ്രാം ( ഇത് ഒന്ന് അരിച്ചു വയ്ക്കണം ഇല്ലെങ്കില്‍ കല്ല് കടിക്കും )
ഏലക്കാ 2 എണ്ണം പൊടിച്ചത് ( എലയ്ക്കയുടെ രുചി ഇഷ്ട്ടമില്ലാത്തവര്‍ ചേര്‍ക്കണ്ട )
ഇനി ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം
ചുവട് കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ച് ചൂടാകുമ്പോൾ ശർക്കര പാനി ഒഴിച്ച് ചെറു തീയിൽ ഇളക്കി കൊടുക്കുക കട്ടിയായി വരുമ്പോൾ (അതായത് ഒരു തുള്ളി വെള്ളത്തിൽ ഇറ്റിച്ചാൽ ഉരുട്ടി എടുക്കാൻ പറ്റുന്ന പാകം ) ആയി വരുമ്പോൾ എലക്കാപ്പൊടിയും നിലക്കടലയും ചേർത്തിളക്കി ഒരു പരന്ന ചതുര പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യുക. ഇതിനുശേഷം ഈ കൂട്ടു പകുതി തണുക്കുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയിത് വയ്ക്കുക. നല്ല പോലെ തണുത്താൽ കട്ട് ചെയ്യാൻ പാടാ ഹാർഡ് ആയി പോകും..ഇത് ഒരു ഭരണിയില്‍ ആക്കി വച്ച് ആവശ്യാനുസരണം എടുത്തു കഴിക്കാം
ഇതുപോലെ തന്നെ ശര്‍ക്കരയ്ക്ക് പകരം പഞ്ചസാര ചേര്‍ത്തും ഉണ്ടാക്കാവുന്നതാണ്