ചൂടോടെ കഴിക്കാം ചിക്കൻ സമൂസ
ചേരുവകൾ
ഉരുളകിഴങ്ങ് 2
സവാള 2
പച്ചമുളക് 5
വെളുത്തുള്ളി 5
ഇഞ്ചി 1 (ചെറുത്)
Boneless Chicken 5 or 6 piece
മല്ലിപ്പൊടി – 1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
മസാലപൊടി – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സമൂസ ലീഫ് – പാക്കറ്റ് ആയി വാങ്ങാം .
തയ്യാറാക്കുന്ന വിധം :
ഉരുളക്കിഴങ്ങ് ചെറിയ കഷണങൾ ആക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വെവിക്കുക.
Boneless chicken വേവിച്ച് മിക്സിയിൽ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തിൽ ആക്കുക. സവാളയും , ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിനു ഉപ്പു ചേർത്ത് വേണം വഴറ്റാൻ. വേണമെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം. അതിൽ മഞ്ഞൾപൊടി മല്ലിപൊടി എന്നിവ കൂടി ചേർക്കുക. ഇതിൽ ചിക്കനും ഉരുളക്കിഴങും ചേർത്ത് ഇളക്കുക.
ഫില്ലിംഗ് ആവിശ്യം ഉള്ളത്
ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക. ലീഫിൽ നിന്ന് ഫില്ലിങ് പുറത്ത് പോകാതിരിക്കാൻ അല്പം മൈദ പൊടി വെള്ളത്തിൽ മിക്സ് ചെയ്തത് തേച്ചാൽ മതി. ഇതിനെ എണ്ണയിൽ വറുത്ത് എടുത്താൽ സമൂസ റെഡി. ഉരുളക്കിഴങ്ങ്ന്റെ കൂടെ വേണമെങ്കിൽ അല്പം കാരറ്റ് കൂടി ചേർക്കാം .