പാസ്ത ഇങ്ങനെ തയ്യാറാക്കി നോക്കു ..

ChickenMushroomPasta
ChickenMushroomPasta

ചേരുവകള്‍

പാസ്ത – 100 ഗ്രാം

ചിക്കന്‍ (കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചത് ) – ഒരു കപ്പ്

പച്ചമുളക് – മൂന്ന് എണ്ണം

കാരറ്റ് – ഒന്ന്

സവാള – ഒന്ന്

മഷ്‌റൂം – അഞ്ച്

ടൊമാറ്റോ സോസ് – മൂന്ന് ടേബിള്‍സ്പൂണ്‍

മല്ലിയില – കുറച്ച്

സണ്‍ഫ്ലവര്‍ ഓയില്‍ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തിളയ്ക്കുന്ന വെള്ളത്തില്‍ ഉപ്പും പാസ്തയും ചേര്‍ത്ത് വേവിച്ച് അരിപ്പയിലേക്ക് മാറ്റുക.

എണ്ണയില്‍ നുറുക്കിയ സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.

ചതുരക്കഷണങ്ങളായി മുറിച്ച കാരറ്റും മഷ്‌റൂമും ചേര്‍ക്കുക.

ഇതില്‍ ടൊമാറ്റോ സോസും ചിക്കനും മല്ലിയിലയും ചേര്‍ത്ത് നന്നായി വഴറ്റുക.

ശേഷം പാസ്ത ചേര്‍ത്ത് ചെറുതീയില്‍ അഞ്ച് മിനിറ്റ് അടച്ച് വേവിക്കുക.

Tags