കൊതിയൂറും ​സ്‌പൈസി ചിക്കൻ ഫ്രൈ തയ്യാറാക്കാം

chicken fry

ചിക്കന്‍-250 ഗ്രാം
തൈര്-1 കപ്പ്
കോണ്‍ഫ്‌ളോര്‍-5 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

chicken
ചിക്കനില്‍ മസാലകള്‍ പുരട്ടി വയ്ക്കണം. ഇതില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ, തൈര്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, മ്ഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക. ഇത് 1 മണിക്കൂര്‍ നേരം മസാല പിടിയ്ക്കാന്‍ വയ്ക്കണം. ഇത് ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ നല്ലതാണ്. ഇത് പുരട്ടി എത്ര നേരം വയ്ക്കുന്നതും നല്ലതുതന്നെയാണ്. ഇത് പിന്നീട് വെളിച്ചെണ്ണയില്‍ വറുത്തെടുക്കാം. വറുക്കുമ്പോള്‍ ഇതില്‍ കറിവേപ്പില കൂടി നല്ലതുപോലെ ചേര്‍ത്ത വറുത്തെടുക്കാം. സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കണം. ഇത് വെളിച്ചെണ്ണയില്‍ വറുത്തു കോരണം. ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. പിന്നീട് ചിക്കന്‍ വറുക്കാം.

Tags