ഇത് ഉണ്ടെങ്കിൽ ഒരു പറ ചോറ് കഴിക്കാം ...

coli

ചേരുവകൾ

കോളിഫ്ലവർ: 1പകുതി
ഉരുളക്കിഴങ്ങ്:1
സവാള:2
വെളുത്തുള്ളി:10
മഞ്ഞൾ പൊടി:1/2ടീസ്പൂൺ
മുളക് പൊടി: 1ടീസ്പൂൺ
പച്ചമുളക്:1
കസൂരിമേത്തി: 1ടീസ്പൂൺ
ഉപ്പ്:ആവശ്യത്തിന്
എണ്ണ

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി ചേർക്കുക. ചെറുതായി വഴന്നു വരുമ്പോൾ സവാള ചേർത്ത് വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കി കോളിഫ്ലവർ, ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.

പകുതി വേവാകുമ്പോൾ പച്ചമുളക് ചേർത്തിളക്കി വേവുന്നത് വരെ അടച്ചു വയ്ക്കുക. അവസാനം കസൂരി മേത്തി ചേർത്ത് വാങ്ങുക. കറി തയാർ.

Tags