ട്രെൻഡായ 'കാരമല്‍ ചായ' ഒന്ന് 'ട്രൈ' ചെയ്ത നോക്കൂ

caremal chai

ചായ ദിവസത്തിൽ ഏത് സമയത്തും ആസ്വദിക്കുന്ന ഒരു ഹൃദ്യമായ പാനീയം മാത്രമല്ല. പലർക്കും, ഇത് മിക്കവാറും അനിവാര്യമാണ്.എന്നും ഓരേപോലെ ചായ കുടിക്കുന്നത് ഇടയ്‌ക്കൊന്ന് മാറ്റിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കാരമല്‍ ചായ.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇതുപോലെ തരംഗമാവുകയാണ് 'കാരമല്‍ ചായ'. പലരും ഇതിനെക്കുറിച്ച് നേരത്തെ കേട്ടിരിക്കില്ല. 'കാരമല്‍' എന്ന് പറയുമ്പോള്‍ തന്നെ അറിയാം, മധുരം ആണ് ഇതില്‍ പ്രധാനം. 

പഞ്ചസാര ഉരുക്കിയെടുത്ത് 'കാരമല്‍' ആക്കിയിട്ടാണ് ചായ ചെയ്യുന്നത്. അതിനാലാണ് ഇതിന് 'കാരമല്‍ ചായ' എന്ന് പേരിട്ടിരിക്കുന്നത്.

caremal tea

ആദ്യം തന്നെ പഞ്ചസാര ഉരുക്കിയെടുത്ത ശേഷമാണ് ഇതിലേക്ക് വെള്ളവും തേയിലയുമെല്ലാം ചേര്‍ക്കുന്നത്. മേമ്പൊടിയായി ഏലയ്ക്ക, ഇഷ്ടമുള്ള സ്പൈസസ് എല്ലാം ചേര്‍ക്കാവുന്നതാണ്. വെറും പാത്രത്തില്‍ പഞ്ചസാര മാത്രമിട്ട് അടുപ്പത്ത് വച്ച് ചൂടാക്കി, ഉരുക്കിയെടുക്കുകയാണ് വേണ്ടത്. ശേഷം മാത്രം വെള്ളം ചേര്‍ക്കുക. ഇത് തിളയ്ക്കുന്നതോടെ തേയിലയിടാം. ശേഷം പാകത്തിന് പാല്‍. എല്ലാമൊന്ന് തിളച്ച് ചേര്‍ന്നുവരുന്നതോടെ സ്പൈസസ് എന്തെങ്കിലും ചേര്‍ക്കുന്നുവെങ്കില്‍ അതും. ഇതോടെ 'കാരമല്‍ ചായ' റെഡി. 


 

Tags