ക്യാപ്‌സിക്കം- മുട്ട തോരന്‍ തയ്യാറാക്കാം

dfj

ചേരുവകൾ 

    ക്യാപ്സിക്കം -1 വലുത്
    മുട്ട - 1-2( മുട്ട ഇഷ്ടാനുസരണം ഒന്നൊ,രണ്ടൊ എടുക്കാം)
    പച്ചമുളക് -3
    കറിവേപ്പില -1 തണ്ട്
    കടുക്,എണ്ണ,ഉപ്പ്- പാകത്തിനു
    മഞ്ഞൾപൊടി -1/4 റ്റീസ്പൂൺ
    കുരുമുളക് പൊടി-1/4 റ്റീസ്പൂൺ
    മല്ലിപൊടി ( നിർബന്ധമില്ല)-2 നുള്ള്( മുട്ട ചേർത്തെ കൊണ്ടാണെ മല്ലിപൊടി ചേർതെ ,ഇത് വേണ്ടെങ്കിൽ ഒഴിവാക്കാം)
    തേങ്ങ - 3/4 റ്റീകപ്പ്
    ചെറിയുള്ളി -3
    സവാള -1 ചെറുത്

തയ്യാറാക്കുന്ന വിധം 

തേങ്ങ,ചെറിയുള്ളി,പച്ചമുളക് ഇവ 1 നുള്ള് മഞൾ പൊടി ചേർത്ത് ചെറുതായി ചതച്ച് എടുക്കുക. ( എളുപ്പത്തിൽ ചതക്കാതെയും ചേർക്കാവുന്നതാണു)

മുട്ട ലെശം ഉപ്പ്, കുരുമുളക് പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക

പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക.

ശെഷം ചെറുതായി അരിഞ സവാള ചേർത്ത് ഒന്ന് വഴറ്റി ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.

ക്യാപ്സിക്കം ഒന്ന് ചെറുതായി വാടി വരുമ്പോൾ പാകത്തിനു ഉപ്പ്,മഞൾ പൊടി കൂടി ചേർത്ത് വഴറ്റുക

പിന്നീട് മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്ത് ബാക്കി കുരുമുളക് പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി യൊജിപ്പിക്കുക.

ഒരു മുക്കാൽ വേവ് ആകുമ്പോൾ തേങാ കൂട്ട് കൂടെ ചെർത്ത് ഇളക്കി 2-3 മിനുറ്റ് അടച്ച് വച്ച് വേവിച്ച് ,ശെഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക.വേണമെങ്കിൽ 1 നുള്ള് ഗരം മസാല കൂടെ ഒടുവിൽ ചേർത്ത് ഇളക്കാം.നല്ല രുചികരമായ ക്യാപ്സിക്കം മുട്ട തോരൻ തയ്യാർ. 
 

Tags