ടേസ്റ്റി സൂപ്പ് തയ്യാറാക്കാം ഈസിയായി
Feb 5, 2025, 11:30 IST


തയ്യാറാക്കുന്ന വിധം
കാബ്ബജ് വേവിക്കുമ്പോ കുറച്ചു കൂടുതൽ വെള്ളം വെച്ച് വേവിക്കുക . വെന്തു കഴിയുമ്പോ ആ വെള്ളം ഊറ്റി വേറെ പാത്രത്തിൽ ഒഴിക്കുക . വേറെ ഒരു പാത്രത്തിൽ അൽപ്പം ബട്ടർ എട്ടു ചൂടാക്കുക . അതിലേക്കു വെളുത്തുള്ളി, സ്പ്രിങ് ഒണിയന്റെ തണ്ട് , കാരറ്റ് സെലറി,ക്യാപ്സിക്കും എങ്ങനെ വീട്ടിൽ ഉള്ള പെട്ടന്ന് വേവുന്ന എന്തെങ്കിലും ഒക്കെ ഇട്ടു വഴറ്റുക .
അതിലേക്കു ഉപ്പും ആവശ്യത്തിന് കുരുമുളകും തൂവുക, കാബ്ബജ് വെന്ത വെള്ളം ഒഴിക്കുക തിളപ്പിക്കുക . ചൂടോടെ കഴിക്കുക . ഇതിനു അധികം കട്ടി ഉണ്ടാവില്ല . എങ്കിലും ഒരു ഹെൽത്തി റെസിപ്പി വേണ്ടവർക്ക് ഉപയോഗിക്കാം . പിന്നെ മാറ്റി വെച്ച വെന്ത കാബ്ബജ് മെഴുക്കുപെര്ട്ടിയോ തോരനോ വെച്ച് കഴിക്കുക .