ക്രിസ്പിയും സ്പൈസിയുമായി ബീഫ് കട്ലറ്റ്

CUTLET
CUTLET

ആവശ്യമായ ചേരുവകള്‍

    ബീഫ് – 1കപ്പ്

കുരുമുളക്പൊടി – അര ടീസ്പൂണ്‍

ഗരംമസാല – അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1 ടീസ്പൂണ്‍
    സവാള – 1

പച്ചമുളക് – 3

ഇഞ്ചി – 1ടീസ്പൂണ്‍

വെളുത്തുള്ളി – 1ടീസ്പൂണ്‍

    ഉരുളകിഴങ്ങ്(പുഴുങ്ങി പൊടിച്ചത്) -ഒന്ന് വലുത്
    എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

8 കറിവേപ്പില – 1തണ്ട്

    കോഴിമുട്ട(അടിച്ച് പതപ്പിച്ചത്) – 1
    കോട്ടിംഗിന് ആവശ്യമായ റെസ്‌ക്ക്‌പൊടി

തയ്യാറാക്കുന്ന വിധം

ബീഫ് കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക.

പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ 1 ടീസ്പൂണ്‍ എണ്ണയൊഴിക്കുക

ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക.

നന്നായി വഴന്ന് കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫും അല്പം ഉപ്പും ചേര്‍ക്കുക.

ഇറച്ചിയിലെ വെള്ളം ഇല്ലാതാകുമ്പോള്‍ വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്തിട്ട് തീ അണക്കുക.

ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയില്‍ മുക്കി പിന്നെ റെസ്‌ക് പൊടിയിലും മുക്കി എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം

Tags