തയ്യാറാക്കാം അ​റേ​ബ്യ​ൻ ചോ​ക്ല​റ്റ് കു​നാ​ഫ

kunafa

ചേ​രു​വ​ക​ൾ

    കു​നാ​ഫ് ദോ -200g
    ​ബ​ട്ട​ർ (ഉ​പ്പി​ല്ലാ​ത്ത​ത്) -75g
    ക്രീം ​ചീ​സ് -70g
    ചോ​ക്ല​റ്റ് -5 (ടേ​ബ്ൾ സ്പൂ​ൺ)
    മി​ക്സ​ഡ് ന​ട്സ് (ക്ര​ഷ് ചെ​യ്ത​ത്) ആ​വ​ശ്യ​ത്തി​ന്

സി​റ​പ്പ് ത​യാ​റാ​ക്കാ​ൻ

    വെ​ള്ളം- 1/2 ക​പ്പ്
    പ​ഞ്ച​സാ​ര- 1/2 ക​പ്പ്
    മി​ക്സ​ഡ് ന​ട്സ് (ക്ര​ഷ് ചെ​യ്ത​ത്)
    ഒ​രു സ്പൂ​ൺ -ലെ​മ​ൺ ജ്യൂ​സ്
    പി​സ്ത -(ഡെ​ക്ക​റേ​ഷ​ൻ)

ത​യാ​റാ​ക്കു​ന്ന വി​ധം

കു​നാ​ഫ് ദോ ​ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ക്കു​ക. ബ​ട്ട​ർ മെ​ൽ​ട്ട് ചെ​യ്ത് ദോ ​യി​ൽ മി​ക്സ്‌ ചെ​യ്തെ​ടു​ക്കു​ക. ചോ​ക്ല​റ്റ് ക്രീം​ല​യ​ർ ത​യാ​റാ​ക്കാ​ൻ​വേ​ണ്ടി ക്രീം ​ചീ​സി​ലേ​ക്ക് ചോ​ക്ല​റ്റ് ഇ​ട്ട് മി​ക്സ്‌ ചെ​യ്തു​വെ​ക്കു​ക. ചെ​റി​യ തീ​യി​ൽ പാ​ൻ ചൂ​ടാ​ക്കി​യ​ശേ​ഷം കു​നാ​ഫ് ദോ ​പ​കു​തി എ​ടു​ത്തു​വെ​ച്ച് സെ​റ്റ് ആ​ക്കി​യ​തി​നു മു​ക​ളി​ൽ ത​യാ​റാ​ക്കി​വെ​ച്ച ചോ​ക്ല​റ്റ് ല​യ​ർ വെ​ച്ചു​കൊ​ടു​ക്കു​ക. ശേ​ഷം മു​ക​ളി​ൽ മി​ക്സ​ഡ് ന​ട്സ് ഇ​ട്ടു​കൊ​ടു​ക്ക​ണം.

പി​ന്നീ​ട് ബാ​ക്കി​വെ​ച്ച കു​നാ​ഫ് ദോ ​മു​ക​ളി​ൽ​വെ​ച്ച് സെ​റ്റ് ആ​ക്കി​വെ​ക്കു​ക. ചെ​റി​യ തീ​യി​ൽ 15 മു​ത​ൽ 20 മി​നി​ട്ട് കു​ക്ക് ചെ​യ്തു മ​റി​ച്ചി​ട്ടു​കൊ​ടു​ക്ക​ണം. മ​റു​വ​ശം നേ​രി​യ ബ്രൗ​ൺ ക​ള​ർ ആ​കു​ന്ന​തു​വ​രെ കു​ക്ക് ചെ​യ്തെ​ടു​ക്കാം. ഷു​ഗ​ർ സി​റ​പ്പ് ത​യാ​റാ​ക്കാ​ൻ ഷു​ഗ​റും വെ​ള്ള​വും എ​ടു​ക്കു​ക.

അ​തി​ലേ​ക്ക് ലെ​മ​ൺ ജ്യൂ​സും ഒ​ഴി​ച്ചു തി​ള​പ്പി​ച്ചെ​ടു​ക്ക​ണം. ത​യാ​റാ​ക്കി​വെ​ച്ച കു​നാ​ഫ​യു​ടെ മു​ക​ളി​ൽ പി​സ്ത ചെ​റു​താ​യി അ​രി​ഞ്ഞ് ഡെ​ക്ക​റേ​റ്റ് ചെ​യ്ത​തി​നു മു​ക​ളി​ലൂ​ടെ സി​റ​പ്പ് ഒ​ഴി​ച്ച് സെ​ർ​വ് ചെ​യ്യാം. ചൂ​ടോ​ടെ ക​ഴി​ക്കാം.

 

Tags