ആന്ധ്ര സ്പെഷ്യൽ എഗ്ഗ് ബുർജി തയ്യാറാക്കാം

EggBurji

ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കി നോക്കിയാലോ നമുക്ക് 

ഇതിനായി വേണ്ട ചേരുവകൾ

മുട്ട – 4

സവാള- 2

തക്കാളി -4

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -അര ടീസ്പൂൺ

ജീരകപ്പൊടി -അര ടീസ്പൂൺ

ഗരംമസാല -അര ടീസ്പൂൺ

കസൂരിമേത്തി -അര ടീസ്പൂൺ

മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ

ബട്ടർ -ഒരു ക്യൂബ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഉപ്പുചേർത്ത് കൊടുത്തതിനു ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ചേർത്ത് കൊടുക്കുക നന്നായി melt ആയി വരുമ്പോൾ,മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം സ്ക്രാബിൾ ചെയ്ത് എടുക്കാം.

തക്കാളിയും, സവാളയും ചെറുതായി അരിഞ്ഞെടുക്കുക, രണ്ട് തക്കാളി ചെറുതായി അരിയുക രണ്ടെണ്ണം മിക്സി ജാറിൽ ഇട്ട് പേസ്റ്റാക്കുക, ശേഷം മിക്സ് ചെയ്യണം. വീണ്ടും പാൻ ചൂടാക്കുക, എണ്ണചേർത്തു കൊടുത്തതിനുശേഷം കുറച്ചു സ്‌പൈസസ്‌ ചേർക്കാം റോസ്റ്റ് ആയി വരുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക,ഇനി സവാള ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം പച്ചമുളക് ചതച്ചതും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കാം ,പച്ചമണം മാറുന്നതുവരെ വഴറ്റുക അതിനുശേഷം പൊടികൾ ചേർത്തു കൊടുക്കാം.

 വീണ്ടും നന്നായി മിക്സ് ചെയ്യുക അടുത്തതായി തക്കാളിയും, തക്കാളി പേസ്റ്റും ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കണം, അല്പം ഗരം മസാലയും, ജീരകം പൊടിച്ചതും കൂടെ ചേർക്കാം അൽപസമയം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, ഒരു കപ്പ് വെള്ളം ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ തിളച്ചുവരുമ്പോൾ scramble ചെയ്ത് മുട്ട ചേർക്കാം, നന്നായി തിളച്ചതിനു ശേഷം മല്ലിയിലയും കസൂരിമേത്തിയും ചേർത്തു തീ ഓഫ് ചെയ്യാം.

Tags