ഓറഞ്ച് പീൽ കാൻഡി എളുപ്പം തയ്യാറാക്കാം
iuh

ഓറഞ്ചിന്റെ തൊലി ഇനി മുതൽ കളയേണ്ട. കാരണം, കുട്ടികൾക്ക് പ്രിയപ്പെട്ട ഓറഞ്ച് പീൽ കാൻഡി എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ...

നന്നായി പഴുത്ത ഓറഞ്ചിന്റെ തോൽ  2 എണ്ണം
പഞ്ചസാര                                                       1/2 കപ്പ്‌
വെള്ളം                                                            1 കപ്പ്‌

തയ്യാറാക്കുന്ന വിധം...

ഓറഞ്ചിന്റെ തോൽ നന്നായി കഴുകി എടുത്ത ശേഷം 2 കപ്പ്‌ വെള്ളത്തിൽ ഇട്ടു 5 മിനിറ്റു തിളപ്പിച്ചെടുക്കുക. വെള്ളം കളഞ്ഞതിനു ശേഷം ഓറഞ്ചിന്റെ തൊലിയുടെ ഉള്ളിൽ ഉള്ള വെള്ള ലയർ ഒരു സ്പൂൺ ഉപയോഗിച്ച് ചുരണ്ടി കളയുക.അതിനു ശേഷം നീളത്തിൽ ഉള്ള പീസുകൾ ആക്കുക.ഒരു പാനിൽ ഒരു കപ്പ്‌ വെള്ളത്തിൽ 1/2 കപ്പ്‌ പഞ്ചസാര ഇട്ടു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്കു മുറിച്ച് വച്ച ഓറഞ്ചിന്റെ തൊലി ഇട്ടു കൊടുത്ത് 15 മിനിറ്റ് തിളപ്പിക്കുക.അപ്പോഴേക്കും ഓറഞ്ചിന്റെ തൊലിയിൽ പഞ്ചസാര പിടിച്ചിരിക്കും.ഓറഞ്ചിന്റെ തൊലി പഞ്ചസാരപാനിയിൽ നിന്നും എടുത്തു തണുക്കുവാൻ വയ്ക്കുക. തണുത്ത ശേഷം കുറച്ചു പഞ്ചസാര എടുത്ത് ഓരോ പീസ് ആയി പഞ്ചസാരയിൽ റോൾ ചെയ്തെടുക്കുക.നല്ല ഓറഞ്ച് പീൽ കാൻഡി റെഡി..

Share this story