കയ്പ്പക്കയുടെ കയ്പ് കുറയ്ക്കാൻ ഇതാ ചില ടിപ്സ് ..

google news
kayappakka

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് പാവയ്ക്ക. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായത് കൊണ്ടുതന്നെ, രക്തവുമായി ബന്ധപ്പെട്ട് വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഏറെ സഹായകമാണ്. ചര്‍മ്മം, മുടി എന്നിവയുടെയെല്ലാം ആരോഗ്യത്തിന് ഗുണകരം. പ്രമേഹരോഗികള്‍ക്കാണെങ്കില്‍ ഷുഗര്‍നില താഴ്ത്താന്‍ സഹായകം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉത്തമം. എന്തിനധികം ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കാന്‍ കയ്പ്പക്കയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

1. പാവയ്ക്ക മുറിച്ച ശേഷം അല്‍പം ഉപ്പ് വിതറി 10-15 മിനുറ്റ് വരെ എടുത്തുവയ്ക്കുക. ശേഷം ഇതില്‍ ഊറിവന്നിരിക്കുന്ന നീര് പിഴിഞ്ഞ് കളയുക. 

2. പാവയ്ക്കയുടെ പുറംഭാഗത്തുള്ള മുള്ള് പോലുള്ള വശങ്ങള്‍ കത്തിയുപയോഗിച്ച് ചുരണ്ടിക്കളഞ്ഞാല്‍ കയ്പ് കുറയ്ക്കാം. 

3. പാവയ്ക്ക വൃത്തിയാക്കുമ്പോള്‍ അതിനകത്തെ വിത്തുകള്‍ പൂര്‍ണമായും കളയുക. ഇതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും. 

4. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത തൈരില്‍ പാവയ്ക്ക ഒരു മണിക്കൂറോളം മുക്കിവയ്ക്കുന്നതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും. 

Tags