അപവാദ പ്രചരണം: വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യൂട്യൂബർ പിടിയിൽ

vijay devarkonda

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബറെ പോലീസ് പിടികൂടി. തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചു എന്ന താരത്തിന്റെ പരാതിയിലാണ് ഹൈദരാബാദ് സൈബർ ക്രൈം പോലീസ് യൂട്യൂബറെ പിടികൂടിയത്. അനന്ത്പുർ സ്വദേശിയായ യൂട്യൂബറാണ് പിടിയിലായത്.

ഒരു നടിയേയും വിജയ് ദേവരകൊണ്ടയേയും ചേർത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതി. യൂട്യൂബറെ പിടികൂടിയതിന് പിന്നാലെ ചാനലിൽനിന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.