രാജമൗലി ചിത്രത്തില്‍ വില്ലന്‍ മലയാളി നടനാകുമോ ?

ദൃശ്യം 2 ന്റെ തിരക്കഥയെ പ്രശംസിച്ച് രാജമൗലി

ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരു സിനിമയെടുക്കുമെന്ന വാര്‍ത്തകളെത്തിയിരുന്നെങ്കിലും സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. 

എന്നാല്‍ സിനിമയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള വകയുണ്ട്.

ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്യാന്‍ മലയാളത്തില്‍ നിന്ന് ഒരു നടനെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. പൃഥ്വിരാജ് സുകുമാരനായിരിക്കാം അത് എന്നും അഭ്യൂഹങ്ങളുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.

Tags