കയ്‌റ മടങ്ങിവരുമോ ? സംവിധായകന്റെ മറുപടിയെ കുറിച്ച് അന്ന ബെന്‍ പറയുന്നു

KAYRA

കല്‍ക്കി 2898 എ ഡിയുടെ രണ്ടാം ഭാഗത്ത് കയ്‌റ തിരിച്ചെത്തിയേക്കാം. നാഗ് അശ്വിന്‍ സംവിധാനത്തിലൊരുങ്ങി ആഗോള തലത്തില്‍ കുതിപ്പ് തുടരുന്ന കല്‍ക്കി 2898 എഡിയിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അന്ന ബെന്നിന്റെ കഥാപാത്രം കയ്‌റ. സ്‌ക്രീന്‍ സ്‌പേസ് വളരെ കുറവായിരുന്നുവെങ്കിലും ഡയലോഗും ഫൈറ്റും ദീപിക പദുക്കോണുമായുള്ള കോമ്പിനേഷന്‍ സീനുകളും വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച കയ്‌റ ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ സിനിമയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് നാഗ് അശ്വിനോട് ചോദിച്ചതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു. 'എപ്പോഴെങ്കിലും തന്റെ കഥാപാത്രം തിരികെ വരുമോ' എന്ന അന്നയുടെ ചോദ്യത്തിന് ഒരുപക്ഷെ കയ്‌റ തിരികെ വന്നാലോ, നമുക്ക് നോക്കാം എന്ന വളരെ നിഗൂഢമായ മറുപടിയാണ് നാഗ് അശ്വിന്‍ നല്‍കിയതെന്നായിരുന്നു താരം പറഞ്ഞത്.

Tags