പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേരെയും വെടി വെച്ച് കൊല്ലണമെന്ന് തോന്നി ; ആര്യ പറയുന്നു

arya

 ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആര്യ. ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചിരുന്നത് മുന്‍ പങ്കാളിയായിരുന്ന വ്യക്തിയായിരുന്നുവെന്നും എന്നാല്‍ ആതി പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി അയാള്‍ക്ക് ഉണ്ടായിരുന്നെന്നും ആര്യ പറയുന്നു
'എന്നെ ഷോയില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തതതും പുഷ് ചെയ്തതും അദ്ദേഹം ആയിരുന്നു. കാരണം ഞാന്‍ ഭയങ്കര ഡബിള്‍ മൈന്റഡ് ആയിരുന്നു. കുഞ്ഞുണ്ട്, അച്ഛന്‍ മരിച്ചിട്ട് അധികം ആയിട്ടില്ല. എനിക്ക് ഇതെല്ലാം ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു.
എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ ഏയര്‍പ്പോര്‍ട്ടില്‍ കൊണ്ട് വിട്ടത് പോലും ആളാണ്. ഇന്ന് ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആ സമയം ഉപയോഗിച്ച് വേര്‍പിരിയാന്‍ അദ്ദേഹം ശ്രമിച്ചതായി എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ലെങ്കിലും സാധ്യതയുണ്ട്.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആദ്യം വിളിച്ചത് പങ്കാളിയെയാണ്. എന്നാല്‍ ഫോണ്‍ എടുക്കാതെ ആയപ്പോള്‍ എന്നത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിപോയി.
ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടേ ഇല്ല. അടുത്ത ദിവസം വീണ്ടും നാലഞ്ച് പ്രാവശ്യം തുടര്‍ച്ചയായി വിളിച്ചപ്പോഴാണ് ആള് തിരിച്ച് വിളിക്കുന്നത്. ചിലപ്പോള്‍ സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞത്‌കൊണ്ടാകാം. എന്നാല്‍ ഞാന്‍ സംസാരിച്ചത് എന്നെ എയര്‍പോര്‍ട്ടില്‍വിട്ട ആളോടേ അല്ല.
ഞാന്‍ അവസാനമായി വിളിച്ചപ്പോള്‍, ഇനി എത്രദിവസം കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നുപറഞ്ഞ് ആള് കരയുകയായിരുന്നു. 75 ദിവസത്തിനുള്ളില്‍ എന്താണ് മാറിയതെന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല. അത് ഭയങ്കര ഒരു ട്രോമയായിരുന്നു.
ഞാന്‍ ഡിപ്പ്രസ്ഡ് ആയിരുന്നു. ആള് ദുബായിയില്‍ ആയിരുന്നു, നേരിട്ട് കണ്ട് സംസാരിക്കാനും സാധിച്ചിരുന്നില്ല. പക്ഷെ ദൈവം സഹായിച്ച് ഞാന്‍ അത് കണ്ടു പിടിച്ചു. കറക്ട് ആയിട്ട് എന്റെ മുന്നില്‍ കൊണ്ടുതന്നു.
കാരണം, ആ സ്‌നേഹം ഇല്ല, എക്‌സൈറ്റ്‌മെന്റ് ഇല്ല. ഞാന്‍ ഇന്നലെ മുതല്‍ വിളിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍, 'ഞാന്‍ ഉറങ്ങുകയായിരുന്നു' എന്നാണ് ആളുടെ മറുപടി. എനിക്ക് അപ്പോള്‍ തന്നെ മനസ്സിലായി എന്തോ സംഭവിച്ചെന്ന്.
പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേരെയും വെടി വെച്ച് കൊല്ലണമെന്ന് തോന്നി. പക്ഷെ അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തില്‍ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. അവര്‍ കല്യാണം കഴിച്ച് വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്, അത് അങ്ങനെ തന്നെ പോട്ടെ.'ആര്യ പറഞ്ഞു.
 

Tags