വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍

mohanlal

മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ബജറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് പറയുകയാണ് സംവിധായകന്‍ നന്ദ കിഷോര്‍.

സിനിമയുടെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂര്‍ത്തിയായി. വിഎഫ്!എക്‌സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കുന്നു.

നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക് മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്!റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags