ആകാശത്ത് കാർ തലകീഴായി ഉയർത്തി നിർത്തിയിരിക്കുന്നു, ഡ്യൂപ്പില്ലാതെ അജിത്ത്; 'വിടാമുയർച്ചി' സ്റ്റണ്ട് വീഡിയോ

AJITH

തമിഴ് നടൻ അജിത്ത് 'വിടാമുയർച്ചി' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനായി ഡ്യൂപ്പില്ലാതെ കാറോടിച്ച് അതിസാഹസികമായ ആക്ഷൻ സ്വീക്വൻസ്​ ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞെട്ടിപ്പിക്കുന്ന ആക്സിഡന്റ് രംഗങ്ങൾക്ക് പിന്നാലെ മറ്റൊരു ആക്ഷൻ സീക്വൻസിൽ അഭിനയിക്കുന്ന അജിത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഡ്യൂപ്പില്ലാതെ, ആകാശത്ത് ചിത്രീകരിച്ച രംഗംങ്ങൾ അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അജിത്തും മറ്റൊരു സഹനടനും ഇരിക്കുന്ന കാർ, ക്രയിൻ ഉപയോഗിച്ച് വായുവിൽ ഉയർത്തി നിർത്തിയ ശേഷം തലകീഴായി കറക്കുന്നതാണ് വീഡിയോ.
https://x.com/i/status/1805247955978629274

Tags