വിഷ്ണുവിൻ്റെ 'ഇടിയൻ ചന്തു' ടീസർ പുറത്ത്

idiyan chanthu

അതിഗംഭീര സംഘട്ടന രംഗങ്ങളുമായി 'ഇടിയൻ ചന്തു'വിൻ്റെ ഇടിവെട്ട് ടീസർ പുറത്ത്. സിനിമയുടെ റിലീസ് ജൂലെെ 19-നാണ്.വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം  ഒരു ആക്ഷൻ പാക്ക്ഡ് എൻറർടെയിനറായാണ് എത്തുന്നത്.

 വിഷ്ണുവും കിച്ചു ടെല്ലസും തമ്മിലുള്ള തീപ്പൊരി ഇടിയാണ് ടീസറിലുള്ളത്. 'ദി സ്റ്റുഡൻ്റ്സ് വാർ' എന്നാണ് സിനിമയുടെ ടാഗ് ലൈൻ. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയൻ ചന്ദ്രൻറെ മകന് നാട്ടുകാർ ആ വട്ടപ്പേര് തന്നെ ചാർത്തിക്കൊടുത്തു "ഇടിയൻ ചന്തു". ചന്തുവിൻറെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛൻറെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നതിന് ശേഷമുള്ള പ്രശ്നങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആൻറണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിരയും ഒന്നിക്കുന്നു. ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷൻസിൻറെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 

Tags