ബാറ്റിംഗിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്‌ലി ആരാധകന്‍

kohli

ഐപിഎല്‍ സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി തകര്‍പ്പന്‍ ഫോമിലായിരുന്നു. 49 പന്തില്‍ 77 റണ്‍സ് നേടിയ കോഹ്‌ലിയുടെ ബാറ്റിംഗ് റോയല്‍ ചലഞ്ചേഴ്‌സിന് വിജയമൊരുക്കി. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് കടന്നുകയറി.
ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകന്‍ വിരാട് കോഹ്‌ലിയുടെ കാലില്‍ വീണു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറുപടി ബാറ്റിംഗില്‍ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു ലക്ഷ്യത്തിലെത്തി.

Tags