വിജയ് സേതുപതി ചിത്രം 'മഹാരാജ' 50 കോടി കടന്നു

vijay

വിജയ് സേതുപതി നായകനായ 'മഹാരാജ' 50 കോടി കടന്നിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ട് 55 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. തമിഴ് ഇന്‍ഡസ്ട്രിയില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ 50 കോടി ചിത്രമാണിത്. ആഗോള തലത്തില്‍ വൈകാതെ തന്നെ 100 കോടി ക്ലബ്ബില്‍ മഹാരാജ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം

മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.

Tags