വിജയ് തമിഴ്‌നാട്ടില്‍ പര്യടനത്തിനൊരുങ്ങുന്നു ; നിയമസഭാ തിരഞ്ഞെടുപ്പിനായി മുന്നൊരുക്കം തുടങ്ങി

vijay 1

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ തയാറെടുക്കുകയാണ് നടന്‍ വിജയ്‌യും സംഘവും. വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഇതിനായുള്ള പര്യടനം ഉടന്‍ ആരംഭിക്കും. 

തമിഴ് മക്കളെ നേരില്‍ കണ്ട് അവരുമായി അടുപ്പമുണ്ടാക്കുക, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ഉദ്ദേശ്യം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലും പര്യടനം നടത്തി പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാത്രമല്ല, ഈ യാത്രയില്‍ ജില്ലാ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി ബസി ആനന്ദ് കരൂരില്‍ പറഞ്ഞു.
രണ്ട് കോടി പുതിയ അംഗങ്ങളെ കൂട്ടായ്മയില്‍ ചേര്‍ക്കാനാണ് വിജയ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വനിതാ പങ്കാളിത്തവും ഉറപ്പുവരുത്തുകയും വര്‍ധിപ്പിക്കുകയും ചെയ്യും. അംഗത്വമെടുക്കുന്നതിനായുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Tags