മലയാളം കോമഡി റീലുമായി വിദ്യ ബാലൻ; ബോളിവുഡിൽ തരംഗമായി മലയാളം സിനിമ

vidhy balan

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ  തരംഗമായിരിക്കുകയാണ് മലയാളം കോമഡി റീലുമായി പ്രത്യക്ഷപ്പെട്ട വിദ്യ ബാലൻ.അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തെ പ്രശംസിച്ച് ഹിന്ദി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാമലയാള സിനിമയെ പുകഴ്ത്തി നടി വിദ്യ ബാലൻ രംഗത്തെത്തിയിരിക്കുകയാണ്.

1991-ൽ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ കോമഡി രംഗമാണ് വിദ്യ അനുകരിച്ചിരിക്കുന്നത്. ലവ് മലയാളം സിനിമ എന്ന ഹാഷ്ടാഗോടെയാണ് റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയായി മലയാള സിനിമകൾ ഭ്രാന്തമായി കാണുന്നു എന്നും വിദ്യ കുറിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർ വിഡിയോ ഏറ്റെടുത്തിട്ടുണ്ട്.

ബോളിവുഡിലാണ് സജീവമെങ്കിലും കേരളമായും മലയാളി പ്രേക്ഷകരുമായും വളരെ അടുത്ത ബന്ധമാണ് വിദ്യ ബാലനുള്ളത്.നിയത്, ജൽസ എന്നിവയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.

Tags