പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും

varalakshmi

വിവാഹത്തിന്റെ തിരക്കിലാണ് നടിയിപ്പോള്‍. നിക്കോളായ് സച്ച്‌ദേവാണ് വരലക്ഷ്മിയുടെ വരന്‍. ജൂലൈ 2 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെയും നേരിട്ട് കണ്ട് ക്ഷണിച്ചിരിക്കുകയാണ് നടി. 

പിതാവ് ശരത് കുമാറിനും നരേന്ദ്ര മോദിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകാണുകയും വിവാഹം ക്ഷണിക്കാന്‍ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നുവെന്ന് വരലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തിരക്കുകള്‍ക്കിടയിലും തങ്ങള്‍ക്ക് അല്പ സമയം അനുവദിച്ചതിന് നരേന്ദ്ര മോദിയോടുള്ള നന്ദിയും വരലക്ഷ്മി അറിയിച്ചിട്ടുണ്ട്.

Tags