വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി; 'വരാഹം' ടീസർ

varaham

സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ വാക്കുകളുമായി വരാഹം ചിത്രത്തിന്റെ ടീസർ എത്തി.മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വരാഹം. 

ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ഒരു ത്രില്ലർ സിനിമയാണിതെന്ന് ഈ ടീസർ വ്യക്തമാക്കുന്നു. സനൽ .വി. ദേവനാണ്  സംവിധാനം .

സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും ഈ ചിത്രത്തിൽ മുഖ്യമായ വേഷത്തിലെത്തുന്നു . മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവ്യാനായർ, പ്രാചി ടെഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് .

Tags