വാലിബന്‍ ആദ്യ ദിനം നേടിയത് 12 കോടി

vaaliban

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എങ്കിലും ഇതൊന്നും ബോക്‌സോഫീസില്‍ പ്രതിഫലിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ട്രേഡ് അനലിസ്റ്റുകളും ട്രാക്കര്‍മാരും റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ആദ്യദിനം 12 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ ഗ്രോസ് കളക്ഷന്‍. 

ആദ്യ ദിനം കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 5.85 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഒരു കോടി രൂപയും വിദേശത്തുനിന്ന് ആകെ 6,53,000 ഡോളറും. അതായത് അഞ്ച് കോടി 42 ലക്ഷം രൂപയ്ക്ക് മുകളില്‍. അങ്ങനെ മൊത്തത്തില്‍ ആദ്യ ദിനം മലൈക്കോട്ടൈ വാലിബന്‍ നേടിയത്. 12.27 കോടി ഗ്രോസ് കളക്ഷന്‍.

ഇതോടെ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിംഗ് ആണ് വാലിബനു ലഭിച്ചത്. മരക്കാര്‍, ഒടിയന്‍, ലൂസിഫര്‍ എന്നീ സിനിമകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 

Tags