ഉണ്ണി മുകുന്ദന്‍ ചിത്രം 'ജയ് ഗണേഷ്' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

google news
jaiganesh
ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. സംവിധാനം രഞ്ജിത് ശങ്കറാണ്. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്ത് വന്നട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ്. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ ഉണ്ണി മുകുന്ദന്‍ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്‍ നായകനാകുന്നതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. ചിത്രം ഒരുങ്ങുക ഏകദേശം 40 കോടി ബജറ്റില്‍ ആയിരിക്കും എന്നാണ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ചിത്രത്തില്‍ ഗന്ധര്‍വ്വനായി ഉണ്ണി മുകുന്ദന്‍ എത്തും. സംവിധാനം വിഷ്ണു അരവിന്ദ് നിര്‍വഹിക്കുമ്പോള്‍ തിരക്കഥ എഴുതുന്നത് പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Tags