ഉലകനായകന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

indian 2

ഉലകനായകൻ   കമൽഹാസൻ നായകനാകുന്ന ‘ഇന്ത്യൻ 2’വിന്റെ റിലീസ് പ്രഖ്യാപിച്ചു.  ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തും.ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നു.’സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ എന്ന കുറിപ്പോടെ ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ച പോസ്റ്റർ പുറത്തുവന്നത്.


1996 ൽ ഇറങ്ങിയ കമൽഹാസൻ ചിത്രം ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’.കമൽഹാസനെ കൂടാതെ ഇൻഡ്യൻ 2 വിൽ കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, എന്നിവരും അഭിനയിക്കുന്നു.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്.

Tags