മമ്മൂട്ടിയുടെ ടർബോ ഒ.ടി.ടിയിലേക്ക്

turbo

മമ്മൂട്ടി ചിത്രം ടർബോ ഒ.ടി.ടിയിലെത്തുന്നു . പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക.  സോണി ലിവ് തന്നെയാണ്  ടർബോയുടെ ടീസർ പങ്കുവെച്ചുകൊണ്ട്ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രമെത്തുക. എന്നാൽ തീയതി പുത്തുവിട്ടിട്ടില്ല.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കന്നഡ താരം രാജ് ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതിപ്പിച്ചിരുന്നു.
.

Tags