ടര്‍ബോ, തലവന്‍ ഒടിടി റിലീസ് ഉടന്‍

turbo

മെയ് മാസം റിലീസ് സിനിമകളാണ് മമ്മൂട്ടിയുടെ ടര്‍ബോയും ജിസ് ജോയ് സംവിധാനം ചെയ്ത തലവനും. വാണിജ്യ വിജയം നേടിയ ഇരു സിനിമകളും ഉടന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് വരുന്നത്. ടര്‍ബോ ആഗസ്റ്റ് മാസം ഡിജിറ്റല്‍ റിലീസ് ചെയ്യുമ്പോള്‍ തലവന്‍ ഓണം റിലീസായി സെപ്തംബറിലാകും എത്തുക. ഇരു സിനിമകളും സോണി ലിവിലൂടെ സ്ട്രീം ചെയ്യുമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മമ്മൂട്ടി കമ്പനിയുടെ അഞ്ചാം ചിത്രമാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. നായകനൊത്ത പ്രതിനായകനാണ് ടര്‍ബോയില്‍. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെര്‍ഫോമന്‍സും മലയാളികള്‍ കയ്യടി നല്‍കി സ്വീകരിച്ചിട്ടുണ്ട്.

ബിജു മേനോന്‍  ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് തലവന്‍. ഒട്ടും ഹൈപ്പിലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റി വിജയിക്കുകയായിരുന്നു. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Tags