പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ വീണ്ടും ബോളിവുഡില്‍

നെഗറ്റീവ് എന്ന വാക്ക് ഇതുവരെ സന്തോഷിപ്പിച്ചിരുന്നില്ല’, കൊവിഡ് ഭേദമായെന്ന് തൃഷ

13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ് തൃഷ. അക്ഷയ് കുമാറിനൊപ്പം 2010ല്‍ ഖട്ട മീത്തയിലൂടെയാണ് തൃഷയുടെ അരങ്ങേറ്റം.
എന്നാല്‍ അന്ന് ചിത്രം പരാജയമായതിന് പിന്നാലെ ഹിന്ദിയില്‍ താരം നിലയുറപ്പിക്കാതെയായി. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും തൃഷയുടെ റീ എന്‍ട്രി. സല്‍മാന്‍ ഖാനാകും ചിത്രത്തില്‍ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വിജയചിത്രങ്ങളിലൂടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് തൃഷ ഇപ്പോള്‍ നീങ്ങുന്നത്. ബോളിവുഡിലെ റീ എന്‍ട്രി അവിടെയും തിളങ്ങാനുള്ള അവസരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

തമിഴില്‍ വിടായമുര്‍ച്ചി, മലയാളത്തില്‍ ഐഡന്റിറ്റി എന്നീ സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് തൃഷ ഇപ്പോള്‍. മണിരത്‌നം സിനിമ തഗ് ലൈഫിലും തൃഷ പ്രധാന കഥാപാത്രത്തിലെത്തുമെന്നാണ് വിവരം. കമല്‍ ഹാസനാണ് നായകന്‍.

Tags