ഒ.ടി.ടി.യിൽ ട്രെൻഡിങ് ആയ ചിത്രങ്ങൾ; ആദ്യ അഞ്ചിൽ മലയാള ചിത്രവും
ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാൻ കാത്തിരിക്കുന്നവരാണ് മിക്ക പ്രേക്ഷകരും. തിയറ്ററിൽ വച്ചു കണ്ട സിനിമയാണെങ്കിൽ പോലും അത് ഒ.ടി.ടിയിൽ എത്താൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ഒ.ടി.ടി ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് മീഡിയ റിപ്പോർട്ട് ട്രാക്കിങ് വെബ്സൈറ്റായ ഓർമാക്‌സ് മീഡിയ.
tRootC1469263">തിയറ്ററിൽ എന്നപോലെ ഒ.ടി.ടിയിലും ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു റിഷബ് ഷെട്ടിയുടെ കാന്താര. എന്നാൽ ഇപ്പോൾ വന്ന റിപ്പോർട്ട് പ്രകാരം കാന്താരയെ പിന്നിലാക്കിയിരിക്കുകയാണ് വരുൺ ധവാൻ ചിത്രം സണ്ണി സംസ്‌കാരി കി തുൾസി കുമാരി. ഈ ചിത്രം ഡിസംബർ ആദ്യവാരത്തിൽ 2.4 മില്യൺ വ്യൂസ് നേടിയതെന്നാണ് റിപ്പോർട്ട്.
തിയറ്ററിൽ സമിശ്ര പ്രതികരണം നേടിയ സണ്ണി സംസ്‌കാരി കി തുൾസി കുമാരി നെറ്റ്ഫ്ലിക്‌സിലാണ് സ്‌ട്രീം ചെയ്‌തത്. എന്നാൽ തിയറ്ററിൽ വേണ്ട പ്രതികരണം ലഭിക്കാതിരുന്ന ചിത്രം ഒ.ടി.ടിയിൽ ട്രെൻഡിങ്ങിലായിരുന്ന കാന്താരയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ജാൻവി കപൂർ, സാന്യ മൽഹോത്ര, രോഹിത് ഷറഫ് എന്നിവർ അഭിനയിച്ച സണ്ണി സംസ്‌കാരി കി തുൾസി കുമാരിയാണ് നിലവിൽ എറ്റവും കൂടുതൽ ആളുകള്‍ കണ്ട സിനിമ.
എന്നാൽ ഒക്ടോബർ രണ്ടിന് ഇന്ത്യയിലുടനീളം റിലീസ് ചെയ്‌ത കാന്താര വെറും 22 ദിവസം കൊണ്ട് 800 കോടിയോളം തിയറ്റർ കളക്ഷനാണ് നേടിയത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം ഛാവയുടെ കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര എ ലജൻഡ് ചാപ്റ്റർ വണ്‍.
ടോം ക്രൂസ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം മിഷൻ ഇമ്പോസിബിൾ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 1.6 മില്യൺ വ്യൂസ് ആണ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ചെയ്യുന്ന സിനിമ നേടിയത്. നെറ്റ്ഫ്ലിക്‌സിലൂടെ സ്ട്രീമിങ് ചെയ്യുന്ന രശ്‌മിക മന്ദാന ചിത്രം ദി ഗേൾഫ്രണ്ട് ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 1.4 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. എന്നാൽ പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ ആണ് അഞ്ചാം സ്ഥാനത്ത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
കഴിഞ്ഞ വാരത്തിൽ ഒ.ടി.ടിയിൽ തിളങ്ങിയ ചിത്രങ്ങള്‍
സണ്ണി സംസ്‌കാരി കി തുൾസി കുമാരി
കാന്താര എ ലജൻഡ് ചാപ്റ്റർ വണ്‍
മിഷൻ ഇമ്പോസിബിൾ
ദി ഗേൾഫ്രണ്ട്
ഡീയസ് ഈറെ
.jpg)

