'സത്യം തുറന്നു പറഞ്ഞാല്‍ അഭയ് ഡിയോളിന് സ്വന്തം മുഖം പുറത്ത് കാണിക്കാന്‍ പറ്റില്ല'; വാക് പോര് തുടര്‍ന്ന് അനുരാഗ് കശ്യപ്

abhay deol

നടന്‍ അഭയ് ഡിയോളും സംവിധായകന്‍ അനുരാഗ് കശ്യപും തമ്മിലുള്ള വാക് പോര് മുറുകി കൊണ്ടിരിക്കുകയാണ്. 2009ല്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം 'ദേവ് ഡി' യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അഭയ് ഡിയോളായിരുന്നു.

നടന്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നും സിനിമയുടെ ബജറ്റ് പോലും നോക്കിയില്ലെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെ അനുരാഗ് കശ്യപ് നുണയനാണെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതികരിച്ച് താരവും രംഗത്തെത്തി. തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും വിഷലിപ്തമായ സ്വഭാവത്തിനുടമയാണ് സംവിധായകനെന്ന് നടനും പറഞ്ഞു.

ഇപ്പോള്‍ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്. സത്യം തുറന്നു പറഞ്ഞാല്‍ അയാള്‍ക്ക് സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന്‍ കഴിയില്ലെന്നും പിന്നീട് അഭയ് ഡിയോളിന് സംസാരിക്കാനുള്ള ധൈര്യം പോലുമുണ്ടാകില്ലെന്നും പറഞ്ഞിരിക്കുകയാണ് അനുരാഗ് കശ്യപ്. ബാഡ് കോപ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Tags