ടൈറ്റാനിക്കിൽ റോസിനെ രക്ഷിച്ച തടിക്കഷണം ലേലത്തിൽ ; വിറ്റുപോയത് കോടികൾക്ക്

titanic

ലോസ് ആഞ്ജലീസ്: ‘ടൈറ്റാനിക്ക് സിനിമയിൽ  റോസിനെ രക്ഷിച്ച തടിക്കഷണം  ലേലത്തിൽ പോയി. അന്ത്യരംഗങ്ങളിൽ റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതിൽപ്പലക’യുടെ കഷണം 7,18,750 ഡോളറിനാണ് (5.99 കോടി രൂപ) ലേലത്തിൽ പോയത് . യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്.
പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ റോസിന്റെ   ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ്‌ മരിക്കുകയായിരുന്നു.

ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയിൽ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകൾ നിരത്തി ചിലർ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വർഷം സംവിധായകൻ ജെയിംസ് കാമറൂൺ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു.

Tags