'ടൈറ്റാനിക്' സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

bernard

'ദി ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്' ട്രൈലോജി, 'ടൈറ്റാനിക്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്.


ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി നാടകത്തിലും ടെലിവിഷനിലും സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1944ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.

Tags