‘തടവ്’ തിയേറ്ററുകളിലേക്ക്
Jan 28, 2025, 19:00 IST


തടവ് തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ് തടവ് ചിത്രീകരണം നടന്നത്.
അംഗനവാടി ടീച്ചറായ ഗീതയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിന് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
ഗീതയിലൂടേയും അവരുടെ അടുത്ത സുഹൃത്തുക്കളായ ഉമ, ഹംസ എന്നിവരിലൂടേയുമാണ് സിനിമ വികസിക്കുന്നത്. പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എംഎൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.