ബേസിലിനെ നായകനാക്കി ടൊവിനോ നിര്‍മ്മിക്കുന്ന ചിത്രം ' മരണമാസ്സ് ' ചിത്രീകരണം തുടങ്ങി

maranamass

ടൊവിനോ തോമസിന്റെ നിര്‍മാണത്തില്‍ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മരണമാസ്സ്' ചിത്രീകരണം ആരംഭിച്ചു. ബേസില്‍ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോമഡി എന്റര്‍ടെയിനറാണ് ചിത്രം എന്നാണ് സൂചന.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ് മരണമാസ്സിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍നാഥാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പൂജാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Tags