പുഷ്പ 2 ചിത്രീകരണം തിരക്കിട്ട് പൂര്‍ത്തിയാക്കുന്നു

pushpa

സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്പ2'. ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ ഡിസംബറിലേക്ക് നീട്ടിയിരുന്നു. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ റിലീസിനായി സംവിധായകനും അണിയറപ്രവര്‍ത്തകരും അടക്കം കഠിനാധ്വാനം ചെയ്യുകയാണ്.

പുഷപ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് കൃത്യ സമയത്ത് തീര്‍ക്കാനായി സംവിധായകന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ ചിത്രീകരണം തീരണമെന്നാണ് സുകുമാറിന്റെ നിര്‍ദ്ദേശം. ഓഗസ്റ്റ് 31 ന് ചിത്രീകരണം അവസാനിക്കണം. മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലായി മൂന്ന് യൂണിറ്റുകളാണ് പുഷ്പ 2 ന്റെ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മൂന്ന് ലൊക്കേഷനുകളിലെയും ചിത്രീകരണ മേല്‍നോട്ടത്തിന്റെ സമ്മര്‍ദ്ദത്തിലാണ് സംവിധായകന്‍.

കൂടാതെ ക്ലൈമാക്‌സ് ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് ചിത്രീകരണം നടക്കുന്നത്. സെറ്റില്‍ മൊബൈല്‍ ഫോണിന് കര്‍ശന നിരോധനമുണ്ടെന്നും തിരക്കഥ പോലും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags