വിടാമുയര്‍ച്ചിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ajith

നടന്‍ അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷന്‍ ചിത്രമായ വിടാമുയര്‍ച്ചിയുടെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. 

മാസ്സ് പരിവേഷത്തിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററുകളില്‍ അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോഴതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റര്‍ വെങ്കട് പ്രഭു ചിത്രത്തിന് ശേഷം, അജിത് കുമാര്‍ അര്‍ജുന്‍ തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ പ്രത്യേകത. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രം.

Tags