അവസരം ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാല്‍ മണ്ണുവാരിയിട്ടിട്ടില്ല ; കമന്റിന് മറുപടി നല്‍കി ഷമ്മി തിലകന്‍

shammi thilakan

സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേര്‍ന്നതിന് നടന്‍ ഷമ്മി തിലകന് രൂക്ഷമായ സൈബര്‍ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകള്‍ വന്നത്. ഇതില്‍ പലതിനും ചുട്ട മറുപടിയും ഷമ്മി നല്‍കിയിട്ടുണ്ട്.
'ശ്രുതികളില്‍ തിളങ്ങുന്ന സാന്നിധ്യം...!ശ്രേഷ്ഠതയാല്‍ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചുച്ചേര്‍ന്ന, തൃശ്ശൂരിന്റെ മിടുക്കന്‍ നായകന്‍, സംഗീതമാം ജീവിത പാതയില്‍, സന്തോഷങ്ങള്‍ നിറയട്ടെ എന്നും, പിറന്നാളാശംസകള്‍ പ്രിയ സുഹൃത്തേ.. സ്‌നേഹത്തിന്‍ പര്യായമേ' എന്നായിരുന്നു സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പോസ്റ്റിന് താഴെയാണ് അതിരൂക്ഷ കമന്റുകള്‍ നിറഞ്ഞത്.
'താങ്കളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല , കാരണം നിങ്ങള്‍ക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല' എന്നായിരുന്നു ഒരു കമന്റ്. 'ആ ഇവരില്‍ സുരേഷ് ജിയെ ഉള്‍പ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാല്‍ മണ്ണുവാരിയിട്ടിട്ടില്ല' എന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ മറുപടി. നിരവധി പേരാണ് ഷമ്മി തിലകന്റെ ഈ മറുപടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

Tags